ദേഹി
മനസ്സിന്‍റെ വിങ്ങൽ
തേങ്ങലായ് പൊഴിയുമ്പോൾ, ഗഗനമേ
നീയൊന്നു പെയ്തിറങ്ങൂ.
വാനോളം അലകൾ
ആർത്തലക്കുമ്പോഴും, സാഗരമേ
നിനക്കെന്തിത്ര ഭംഗി.
ഏകാകിയായ് അലയുന്ന
എൻ കൂടെ, കാറ്റേ
നീയെന്തിനു സാന്ത്വനം നൽകുന്നു.
എന്റെ സ്വപ്നങ്ങളെ
കുഴിച്ചുമൂടുവാൻ, ധരിത്രീ
നീയെന്തിനിത്ര ഗർത്തങ്ങൾ തന്നു.
വിരഹ താപത്തിൽ ചുട്ടുപൊള്ളുന്നൊരെൻ
മേനിയെ പുൽകാൻ, അഗ്നീ
നിന്റെ താപത്തിനാകുമോ.
ശ്രീമോൾ ജെയിൻ

അഭിപ്രായങ്ങള്‍