പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദേഹി

ഇമേജ്
മനസ്സിന്‍റെ വിങ്ങൽ  തേങ്ങലായ് പൊഴിയുമ്പോൾ, ഗഗനമേ  നീയൊന്നു പെയ്തിറങ്ങൂ.  വാനോളം അലകൾ  ആർത്തലക്കുമ്പോഴും, സാഗരമേ  നിനക്കെന്തിത്ര ഭംഗി. ഏകാകിയായ് അലയുന്ന  എൻ കൂടെ, കാറ്റേ  നീയെന്തിനു സാന്ത്വനം നൽകുന്നു.  എന്റെ സ്വപ്നങ്ങളെ  കുഴിച്ചുമൂടുവാൻ, ധരിത്രീ  നീയെന്തിനിത്ര ഗർത്തങ്ങൾ തന്നു.  വിരഹ താപത്തിൽ ചുട്ടുപൊള്ളുന്നൊരെൻ  മേനിയെ പുൽകാൻ, അഗ്നീ  നിന്റെ താപത്തിനാകുമോ. ശ്രീമോൾ ജെയിൻ

സ്മൃതി

ഇമേജ്
നിനച്ചിരിക്കാത്ത നേരത്തെന്നരികിൽ വന്നൊരാ  സ്‌മൃതികളെത്ര സുന്ദരം. ഒരു മാത്ര പോലും കാത്തുനിൽക്കാതെ എന്നുള്ളിലേക്കവ ആഴ്ന്നിറങ്ങി. എന്നന്തരാത്മാവിൽ പെയ്തിറങ്ങുമൊരു തേന്മഴയോ അതോ കുളിരോ എന്നാത്മ ഹർഷമോ പുളകമോ. നിന്റെ നനുത്ത സ്പർശങ്ങളാലെൻ മനം കോൾമയിർ കൊള്ളുന്നുവോ. ഓർമ്മതൻ മധുപാത്രം മനസ്സിന്റെ കുമ്പിളിൽ മധുരം വാരി വിതറിടുന്നു. സ്മരണകളാം ചിത്രങ്ങളിൽ വർണ്ണങ്ങൾ വാരിവിതറി അനുപാതമേതും നോക്കിടാതെ അനന്തമായ് എന്നിൽ നിറഞ്ഞൊഴുകൂ. അനുവാദമേതും ആരാഞ്ഞിടാതെ അനുരാഗ മഴപോലെ പെയ്തിറങ്ങൂ. സ്‌മൃതികളിൽ നിറഞ്ഞോരെൻ ജീവിതം ധന്യം. ശ്രീമോൾ ജെയിൻ

പ്രണയം

ഇമേജ്
കരളിലെൻ പ്രണയം  കനവിലെൻ പ്രണയം  കിനാവിലെൻ പ്രണയം  കാന്തനോടെൻ പ്രണയം. ജീവനായ് ജീവതാളമായ്   ശ്വാസമായ് തുടിപ്പായ്   മിടിപ്പായ് സ്പന്ദനമായ്   കാന്തനോടെൻ പ്രണയം. തണലായ്‌ താങ്ങായ്   തെന്നലായ് തലോടലായ്   താളമായ് തിരയായ്   കാന്തനോടെൻ പ്രണയം. അനർഗ്ഗ നിർഗ്ഗളം   ആത്മാവിനുള്ളിൽ   ആശ്ലേഷ നിർഭരം   ആകാര പൂരിതം   കാന്തനോടെൻ പ്രണയം.  വികാര വിസ്മയം, വിചാര തരളിതം     വാചാല തൽപ്പരം, വിവേകാത്മകം    കാന്തനോടെൻ പ്രണയം.     പതിവ്രതയുടെ പ്രണയം,       പതിയോടുമാത്രം. *******ശ്രീമോള്‍*******