സ്മൃതി
നിനച്ചിരിക്കാത്ത നേരത്തെന്നരികിൽ വന്നൊരാ
സ്‌മൃതികളെത്ര സുന്ദരം.
ഒരു മാത്ര പോലും കാത്തുനിൽക്കാതെ
എന്നുള്ളിലേക്കവ ആഴ്ന്നിറങ്ങി.
എന്നുള്ളിലേക്കവ ആഴ്ന്നിറങ്ങി.
എന്നന്തരാത്മാവിൽ പെയ്തിറങ്ങുമൊരു
തേന്മഴയോ അതോ കുളിരോ
എന്നാത്മ ഹർഷമോ പുളകമോ.
തേന്മഴയോ അതോ കുളിരോ
എന്നാത്മ ഹർഷമോ പുളകമോ.
നിന്റെ നനുത്ത സ്പർശങ്ങളാലെൻ മനം
കോൾമയിർ കൊള്ളുന്നുവോ.
കോൾമയിർ കൊള്ളുന്നുവോ.
ഓർമ്മതൻ മധുപാത്രം
മനസ്സിന്റെ കുമ്പിളിൽ
മധുരം വാരി വിതറിടുന്നു.
മനസ്സിന്റെ കുമ്പിളിൽ
മധുരം വാരി വിതറിടുന്നു.
സ്മരണകളാം ചിത്രങ്ങളിൽ
വർണ്ണങ്ങൾ വാരിവിതറി
അനുപാതമേതും നോക്കിടാതെ
അനന്തമായ് എന്നിൽ നിറഞ്ഞൊഴുകൂ.
വർണ്ണങ്ങൾ വാരിവിതറി
അനുപാതമേതും നോക്കിടാതെ
അനന്തമായ് എന്നിൽ നിറഞ്ഞൊഴുകൂ.
അനുവാദമേതും ആരാഞ്ഞിടാതെ
അനുരാഗ മഴപോലെ പെയ്തിറങ്ങൂ.
അനുരാഗ മഴപോലെ പെയ്തിറങ്ങൂ.
സ്‌മൃതികളിൽ നിറഞ്ഞോരെൻ
ജീവിതം ധന്യം.
ജീവിതം ധന്യം.
ശ്രീമോൾ ജെയിൻ

അഭിപ്രായങ്ങള്‍