പ്രണയം
കരളിലെൻ പ്രണയം
കനവിലെൻ പ്രണയം
കിനാവിലെൻ പ്രണയം
കാന്തനോടെൻ പ്രണയം.
ജീവനായ് ജീവതാളമായ്
ശ്വാസമായ് തുടിപ്പായ്
മിടിപ്പായ് സ്പന്ദനമായ്
കാന്തനോടെൻ പ്രണയം.
തണലായ് താങ്ങായ്
തെന്നലായ് തലോടലായ്
താളമായ് തിരയായ്
കാന്തനോടെൻ പ്രണയം.
അനർഗ്ഗ നിർഗ്ഗളം
ആത്മാവിനുള്ളിൽ
ആശ്ലേഷ നിർഭരം
ആകാര പൂരിതം
കാന്തനോടെൻ പ്രണയം.
വികാര വിസ്മയം, വിചാര തരളിതം
വാചാല തൽപ്പരം, വിവേകാത്മകം
കാന്തനോടെൻ പ്രണയം.
പതിവ്രതയുടെ പ്രണയം,
പതിയോടുമാത്രം.
*******ശ്രീമോള്*******

അഭിപ്രായങ്ങള്‍